30 സെയിന്റ് മേരി ആക്സ്
ലണ്ടൻ നഗരത്തിലെ ഒരു അംബരചുംബിലണ്ടൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് 30 സെയിന്റ് മേരി ആക്സ്(ഇംഗ്ലീഷ്: 30 St Mary Axe). ഇത് ദ് ഗെർകിൻ എന്നും അറിയപ്പെടാറുണ്ട്. 2003 ഡിസംബറിൽ പൂർത്തിയായ ഈ കെട്ടിടം 2004 ഏപ്രിലിൽ തുറന്നുകൊടുത്തു. 180 മീറ്റർ ഉയരമുള്ള ഈ കെട്ടിടത്തിൽ 41 നിലകളാണുള്ളത്. മുൻപ് ബാൾടിക് എക്സ്ചേഞ്ച് നിലനിന്നിടത്താണ് സെയിന്റ് മേരീസ് ആക്സ് പടുതുയർത്തിയത്. 1992-ൽ ഐറിഷ് ആർമിയുടെ ബോംബാക്രമണത്തിൽ ഈ കെട്ടിടത്തിന് സാരമായ ക്ഷതം സംഭവിക്കുകയായിരുന്നു. പിന്നീട് ആ കെട്ടിടം പൊളിച്ചുമാറ്റി 2001-ൽ 30 സെയിന്റ് മേരി ആക്സിന്റെ നിർമ്മാണത്തിന് ആരംഭം കുറിച്ചു.
Read article